റേഡിയോ ഏഷ്യ അവതാരകനും നമ്മുടെ സുഹൃത്തുമായ ശശിയേട്ടന്റെ റൂം ഷിഫ്റ്റിങ്ങിനായി ഞമ്മള് 6 പേരടങ്ങുന്ന ടീം റാസല്‍ ഖൈമയില്‍ പോയി വീടുമാറ്റമൊക്കെ കഴിഞ്ഞു ശശിയേട്ടന്റെ വീട്ടീന്നു ഒരു യുദ്ധമൊക്കെ കഴിഞ്ഞ് (ആ പൊറാട്ടയും നൂല്പുട്ടും എത്ര തെറി പറഞ്ഞുകാണും നമ്മടെ ആക്രാന്ത് കണ്ടിട്ട്) എന്റെ കൂടെയുള്ള കാസറോട്ടാരന്‍ ശശിയേട്ടന്റെ 2 ഏസി ചുളുവിലക്ക് അടിച്ചെടുത്ത് രാത്രി ഒരു മണിയോടെ നമ്മള് പിക്കപ്പുമായി ദുബായ്ക്ക് തിരിച്ചു. ഒന്നവനും ഒന്നു റഫീദ്ക്കാക്കു, വേണ്ടി
യാണല്ലോ വാങ്ങിയത്.

ബര്‍ദുബായില്‍ റഫീദ്ക്കാടെ വീടിനടുത്ത് വണ്ടി വെച്ചതും ദാണ്ടെ വരുന്നു പൌലോസുകാര്.. നാട്ടിലെ പോലെ മുട്ടന്‍ തെറി കേള്‍ക്കണ്ടല്ലോ എന്ന സമാധാനത്തില്‍ വണ്ടി ഒതുക്കി അടുത്തു പോയപ്പൊ ഐഡി കാര്‍ഡും വാങ്ങി സ്റ്റേഷനിലോട്ട് ചെല്ലാന്‍..
നമ്മളാരാ മക്കള്‍ .. അവരു പറഞ്ഞപോലെ പുറകിലേ ഞമ്മളും വെച്ചു പിടിച്ചു റഫാ പൊലീസ് സ്റ്റേഷനിലോട്ട്.. അല്ല പിന്നെ...
ഓരോരുത്തന് അമ്മായീടെ വീട്ടില്‍ സല്കാരത്തിനു പോണ പോലെ അങ്ങട് കേറി ചെല്ലുവാ..
ഗേറ്റില്‍ തോക്കും പിറ്റിച്ച് ഒരു പോലീസുകാരനെ കണ്ടപ്പൊ അവനു വിറ തുടങ്ങി.. കൂടെ ഉണ്ടായ കബീര്‍ “അന ഫീ അന്ന ഇന്ന കാല ലഅല്ല ലാകിന്ന ഒക്കെ വെച്ച് എന്തൊക്കെയോ പറഞ്ഞ് ഒപ്പിക്കുനുമുണ്ട്... പിന്നെ പൌലോസിന്റെ കുറെ ചോദ്യം ചെയ്യല്‍.. ഞാനാനെങ്കി കുരച്ച് കാലം റഫ പൊലീസ് സ്റ്റേഷന്റെ അയല്‍വാസി ആയിട്ടും ഇവിടെ കയറാന്‍ പറ്റാത്തതിന്റെ സങ്കടം തീര്‍ന്നപോലെ.. ഇപ്പൊ കയറാന്‍ പറ്റിയല്ലോ ..(ഇതൊന്നും കുറച്ച് കഴിഞ്ഞപ്പൊ കണ്ടില്ല :) )
എവിടെ നിന്ന് കട്ടതാ ഈ സമയത്ത് എവിടെന്നാ വാങ്ങിയേ എന്നൊക്കെ.. അത് കഴിഞ്ഞ് ഒരാള്ടെ ഐഡി കുറവുണ്ട് എന്നു പറഞ്ഞ് ഒരു പോലീസുകാരന് വന്നു സജു കൊടുത്തിലായിരുന്നു..
ഒന്നാമതേ അവനെ കാണുംബൊ കള്ള ലക്ഷണവുമുണ്ട്.. അവന് പേര്‍സ് എടുക്കുംബൊ അവനെ ഞാന്‍ നോക്കി കുട്ടികള്‍ "കാക്ക പറ പറ കോഴി പറ പറ" എന്ന കളി കളിക്കുംബൊ എന്ന പോലെ അവന്റെ കൈ ഭൂലോക വെറച്ചില്.. നിന്റെ വെളച്ചിലു എന്റെടുത്ത് നടക്കൂല എന്ന ഭാവത്തില്‍ ഒരു നോട്ടോം നോക്കി പോലീസ് പോയി..
അപ്പോ ഒരുത്തന് ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇടുകയായിരുന്നു.. @Rafa police station with Friendsz
എന്ന്.... പിന്നെ അത് കഴിഞ്ഞ് സി ഐ ഡി കള്ടെ വക ചോദ്യം ചെയ്യാന്‍ കൊണ്ടു പോയി.. ആ റൂമില്‍ കയറുംബൊ ഒരു കിളിയും കുറേ ചെക്കന്മാരും കിളിയെ കണ്ടപാടെ നമ്മക്കടെ പേടി ഒക്കെ മാറി അവളെം നോക്കി ഇരിക്കാലോ എന്നായി . അപ്പൊ ദാ കാണുന്നു ന്യൂഡല്‍ഹിയിലെ നട്രാജ് വിഷ്ണു സ്റ്റൈലില്‍ ഒരുത്തനെ ചങ്ങലയൊക്കെ ഇട്ടിട്ട്. കയ്യിലുള്ളതെല്ലാം മേശപ്പുറത്ത് വെക്കാന്‍ പറഞ്ഞു.. “ദാറു ലട്കി പൂരാ ഇദര്‍ റക്കോ“ ന്ന് അതിനു ശേഷം ഷോക്സ് പോലും അഴിപ്പിച്ച് ചെക്ക് ചെയ്തു, അവര്ടെ ഇടയിലായി നമ്മളേം ഇരുത്തി മൂന്നു മണിക്കൂറ് ചോദ്യം ചെയ്യലിനു ശേഷം 5:30 നു വിട്ടയച്ചു.. പെങ്ങടെ വീട്ടിലെത്തി കാര്യമൊക്കെ റഫീദ്ക്കാനോട് പറഞ്ഞു. അവിറ്റെ നിന്നും ഇറങ്ങുമ്പൊ പെങ്ങടെ ഒരു കമ്മന്റ്.. “ ടാ നാളെ രാവിലെ വന്ന് എല്ലാം വിശദമായി പറഞ്ഞു തരണേന്ന്..” കോപ്പ്... രാവിലെത്ത

ന്നെ പെങ്ങളു ഇജ്ജ് മൊള്‍ക്ക് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞു കൊടുത്തു..
നിര്‍ഭാഗ്യ
വശാല്‍ അവള് എന്റെ പേര്
കേട്ടപ്പൊ എന്നെ കള്ളന്മാര്ടെ നേതാവാക്കി.. ഓഹ് അന്നു മുതല്‍ വീട്ടില്‍ വരുന്ന വിരുന്നുകാര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഇജ്ജുസിനു ഒരു കഥയും കിട്ടി ഏസിക്കള്ളന് മുസുക്ക... ഒന്നുല്ലേങ്കില്‍ പെണ്ണുകെട്ടാത്ത ചെക്കനാനെന്നെങ്കിലും ഓര്‍ത്തൂടെ .. (ഉം അവള്ക്ക്ഞാന് വെച്ചിട്ടുണ്ട് ..)
എന്നാലും എന്റെ ശശിയേട്ടാ..
ശരിയാക്കിത്തരാട്ടാ.. ഓഹ് ഒരു കഥപറച്ചിലുകാരി വന്നിരിക്കുന്നു....
ഹിഹിഹിഹി ആദരാഞ്ജലികള്‍ !! ഹഹഹഹ
ReplyDeleteഎല്ലാം ഇന്നലെ കഴിഞ്ഞ പോലെ .....
ReplyDeleteഏപ്രില്‍ 2009 ഇന്‍ ശേഷം ബ്ലോലോകത്തേക്ക് ശക്തമായ തിരിച്ചു വരവ് !! അതും സ്വാനുഭവകൃതിയിലൂടെ !!
ReplyDeleteഎല്ലാ വിധ ഭാവുകങ്ങളും
Than ivide onnum janikendavanalla mone.........
ReplyDeletekeytta kathayaanu, ennalum blogiloode vaayichappol,,, aa rafa police station aannathe manam onnukoodi ,,,,, hmmmmm
ReplyDeleteiniyum ithupoole oravasarum kaathu ac kallanmaar...........
ReplyDeleteoru vallaya bhaviyudu... ezhuthikollu enadukkannum pootttiiiiiiii
ReplyDeletebest kannna best...
ReplyDeleteenganyulla cheli story paranje nadanno atha nallathe
ReplyDeleteഎന്നാലും മുസു ആ എ സി , നല്ല സുഖമുള്ള വേദനയില്ലാത്ത അനുഭവം , ഇജ്ജൂസിനു എല്ലാവിധ വിഷസും ... ഇനിയും മുസൂനെ ഇങ്ങനെ വിളിക്കാന്‍ ഇജ്ജൂസിനെ പടച്ചവന് അനുഗ്രഹിക്കട്ടെ ..:P
ReplyDeleteമുസൂനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ......
@ HISHU...
ReplyDeleteThis is not STORY !!
That was an incident !!
ലതു കലക്കി ട്ടാ....
ReplyDeleteനന്ദിയുണ്ട് കുഞ്ഞാക്കാ ഈ വഴി വന്നതിനും ഞമ്മക്കിട്ട് താങ്ങിയതിനും...ഹഹ..
ReplyDeleteപെണ്ണുകെട്ടാത്ത ചെക്കനെ സഹിച്ചിരിക്കുന്നു...:):):)
ReplyDeleteസംഭവം കലക്കി.. :)
ReplyDelete@Rafa police station with Friendsz
ReplyDeleteഎന്ന്.hahahaaaaaaaaa super!
കള്ളന്മാരുടെ നേതാവേ സലാം
ReplyDeleteകള്ളാ ഏസി കള്ളാ കൊള്ളാം
ReplyDeleteഫേയ്സ്ബുക്ക് സ്റ്റാറ്റസ് കലക്കി....
ReplyDeleteമരിക്കാന്‍ കിടക്കുംബോയും ഫേസ് ബുക്കില്‍ കമെന്റിടും പിന്നല്ലേ പോലിസ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഹഹഹ്
ReplyDeleteനല്ല രസമായി വായിച്ചു
ഇനി മേലാല്‍ പോലിസ് പിടിക്കുകയാണെങ്കില്‍ എന്റെ പേര് പറഞ്ഞാ മതി അവരോടു എല്ലാം ശരിയാക്കി തരും കേട്ടോ
എന്റെ താങ്ങ്..
ReplyDelete@Rafa police station with Friendsz ഹ ഹ ഹ ഹ..
@ റാഫ പോലീസെ സ്റ്റേഷന് വിത്ത് ഫ്രണ്ട്സ്... സ്റ്റാറ്റസ് നന്നായി ... ആശംസകള്‍
ReplyDeleteഏസി എങ്ങനെ? തണുപ്പുണ്ടോ?
ReplyDelete@ അന്സാറിക്ക: പെണ്ണുകെട്ടാത്ത എന്നാല്‍ ഇപ്പൊ കെട്ടിയില്ല എന്നേ ഉദ്ധേശിച്ചുള്ളൂ. എന്നെ കന്യാപുരുഷനാക്കനുള്ള പ്ലാനാല്ലേ. ഹഹ
ReplyDelete@ ജെഫു,ജാസ്മിത്ത, നൌഷു, കണ്ണന് ചേട്ടാ, ഒടുവത്തോടി... നന്ദി ഞമ്മളെ ഉടായിപ്പ്കോട്ടയില് വന്നതിനു..
@പഞ്ചാരക്കുട്ടാ ഷാജുച്ചേട്ടാ; കള്ളനില്‍ നിങ്ങളാ എന്റെ ഗുരൂന്ന് ഞാന്‍ ആരോടും പറയില്ലട്ടാ.. :)
@കൊമ്പാ: നിന്റെ പേര് പറഞ്ഞാ പുറം ലോകം കാണില്ല.. എന്റെ കൂംബും വാടും.. ഹല്ല പിന്നെ..
@പത്രക്കാരാ: ഏസി റിപ്പറാല്ലേ ചുളുവില്‍ കച്ചോടം ണ്ടാക്കാന്‍ നോക്കാ. എടാ കള്ളാ.. ഹഹ..
നര്‍മ്മത്തിന്റെ മേമ്പൊടി നല്ലോണം ഉണ്ട്, രസച്ചരട് പൊട്ടാതെ നോക്കാന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
ReplyDeleteനറേഷന് ഒരുതരം പഴയകാല യാത്രാവിവരണം പോലെ ആയിപ്പോയി. ചെറിയ വാചകങ്ങളില്‍ പറയുക. ഒരു വാചകത്തില്‍ ഒരു ആശയം മാത്രം ഒതുക്കുക. പാരഗ്രാഫ് തിരിക്കുക. സംഭാഷണങ്ങള്‍ കഴിയുന്നത്ര അങ്ങനെതന്നെ കൊടുക്കുക, റിപ്പോര്‍ട്ടഡ് സ്പീച്ച് ആവശ്യമുള്ള ഇടങ്ങളില്‍ മാത്രം മതി.
പിന്നെ കുത്ത്, കോമ, സ്പേസ് ഇവ കൃത്യമായി കൊടുക്കുക. അക്ഷരത്തെറ്റുകള്‍ അങ്ങിങ്ങായി കാണുന്നത് തിരുത്തുക. ഉദാഹരണമായി ഈ ഒരു സെന്റന്‍സ് നോക്കൂ -
"അത് കഴിഞ്ഞ് ഒരാള്ടെ ഐഡി കുറവുണ്ട് എന്നു പറഞ്ഞ് ഒരു പോലീസുകാരന് വന്നു സജു കൊടുത്തിലായിരുന്നു.. "
ഒരു കുത്തിന്റെ കുറവ്, ഒരു അക്ഷരത്തെറ്റ്... പിന്നെ ആ വാചകത്തിന്റെ കുറി എവിടെ കൊള്ളുന്നു എന്ന്കൂടി ചിന്തിക്കുക. പറയേണ്ടതുപോലെ പറഞ്ഞാലേ, കൊള്ളേണ്ടത് പോലെ കൊള്ളൂ. നിങ്ങള്‍ക്ക് നര്‍മ്മം വഴങ്ങും, അതിന്റെ അവതരണരീതിയില്‍ ഇങ്ങനെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍.
@സോണിച്ചേച്ചി.. ഒന്നരപ്പുറത്തില്‍ കവിയാത്ത ഇത്രേം ബെല്യ എസ്സെയ് പത്താം ക്ലാസില്‍ ചേച്ചി എഴുതിയെങ്കി sslc എങ്കിലും ജയിച്ചേനേ.. :)
ReplyDeleteഒരു പാട് നന്ദിയുണ്ട് ചേച്ചീ തെറ്റ് തിരുത്തിത്തന്നതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും..
കന്നിയങ്കമല്ലേ ഇനി ശരിയാക്കാട്ടോ...
ho endoru anubhavam
ReplyDeletenannayittundu veendum veendum eyuthuka
ReplyDelete:)
ReplyDelete