Sunday, July 3, 2011

മറക്കാനാവാത്ത ഒരു യാത്ര...


മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട എന്റെ ചുന്ദരൈഗ്രാമം. മാട്ടൂല്‍. സാഹിത്യം അറിയാത്തത് കൊണ്ട് ഞാ‍ന്‍ വിശദീകരിക്കുനില്ല ബാക്കി നിങ്ങള്‍ ഊഹിച്ച് പൂരിപ്പിച്ചോളൂ.... അല്ല പിന്നെ..

. എന്തായാലും എന്റെ നാട്ടിലെ ചങ്ങാതിമാര്‍ ഒക്കെ കൂടി ആരാന്റെ ചോരേം കുടിച്ച് സാത്താന്‍ കോട്ടേല്‍ ഇരിക്കുംബൊ ഒരുത്തനൊരു പൂതി. ചുമ്മാ കറങ്ങിയടിച്ചാലോന്ന്.. ഇജ്ജ് വണ്ടിയെട് കോയാ ഞമ്മക്ക് വിട്ടേക്കാമെന്ന് ഞങ്ങളും.. അങ്ങനെ ഉള്ള സൌട്ടറും കുപ്പായവുമിട്ട് വണ്ടിയുമായി വൈകുന്നേരം നമ്മള്‍ യാത്രയായി എങ്ങോട്ടെന്നില്ലാതെ.
ഞാന്‍ സൈനു ഷമീം മണ്ണന്‍ മന്‍സൂര്‍ അശ്‌റഫ് മൂസാനിക്ക.
.
അവസാനം വയനാട്ടേക്കായ്‌ക്കോട്ടേന്ന് തീരുമാനിച്ചു.. എന്റെ ചങ്ങായിമാരേം കാണാലോ വയനാട്ടെ കാട്ടില്.. കുറച്ചങ്ങ് എത്തിയപ്പോ ശ്രീകണ്ടാപുരത്തെ ഒരുത്തനെ വിളിച്ച് ബിരിയാണി റേഡിയാക്കിക്കോ ഞമ്മള്‍ മത്സരത്തിനായ് ആങ്ങോട്ടേക്ക് കെട്ടിയെടുക്കുന്നുണ്ടെന്നും പറഞ്ഞു
.. അങ്ങനെ അവിടെന്ന് കോയീ
ന്റെ കാലുമായി മല്‍പ്പിടുത്തവും കഴിഞ്ഞ് വീണ്ടും യാത്ര ..
മണി രാത്രി 1 മണി. ഉമ്മാടെ മിസ്സ്‌ഡ്‌കോള്‍ സെന്‍‌ജുറി കടക്കും എന്നായപ്പൊ ഞാന്‍ വിളിച്ചു പറഞ്ഞു. ഉമ്മാ ഞാന്‍ കോയിക്കോട് ചങ്ങായീനെ
കാണമ്പോവാ.. ഇന്നിനി വരില്ല നാളേ വരുള്ളൂന്ന്.. നിനക്ക് നേരത്തെ വിളിച്ച് പറഞ്ഞാലെന്താടാ പഹയാ എന്ന് ഉമ്മ...
എന്താ ഉമ്മാ ഇങ്ങനെ... പത്തും പന്ത്രണ്ടും മണിയൊന്നുമായില്ലല്ലോ ഒരു മണിയല്ലേ ആയുള്ളൂന്ന് ഞാനും..
സുല്‍ത്താന്‍ ബത്തേരി കഴിഞ്ഞപ്പോള്‍ മഞ്ഞുവേലി "ആരടാവിടെ.. ഒരുത്തനും ഈ വഴി ഇപ്പൊ പോകില്ലെന്നും" പറഞ്ഞ് ഇടങ്കോലിട്ടു.. “മൊട വേണ്ട അണ്ണാ എടപെടും“ എന്നൊക്കെ പറഞ്ഞിട്ടും നോ രക്ഷ എന്നായപ്പൊ ഞങ്ങള്‍ ആയുധം വെച്ച് കീഴടങ്ങി. തങ്ങാന്‍ ഹോട്ടലു പോയിട്ട് തട്ടുകട പോലുമില്ല . ഒരു ബസ്‌റ്റോപ്പ് കണ്ടപ്പൊ അവിടെക്ക് സൈഡാക്കി വണ്ടിയും വെച്ച് നമ്മള്‍ ബസ്‌റ്റോപ്പില്‍ കിടന്നുറങ്ങാമെന്നായി. കൊതുകുകള്‍ പൊക്കിക്കൊണ്ട് പോകാതിരിക്കാന്‍ മറിഞ്ഞു തിരിഞ്ഞും കിടന്ന് സമയം തീര്‍ക്കുവാ ഞങ്ങള്‍.. ഇടക്ക് ഞാന്‍ ഒരു സൌണ്ട് കേട്ട് ഞെട്ടിയ
പ്പൊ ഒരുത്തന്‍ ഇരുന്നു ഒരു കൊലപ്പഴം അകത്താക്കുകയാ..
യാത്ര പുറപ്പെടുംബൊ മൂസാനിക്കാടെ കടേന്ന് ലവന്‍ പകുതി കൊലപ്പഴം ഡിക്കീല് വെച്ചിരുന്നു.. (ഒക്കെ കഴിഞ്ഞ് തിരിച്ച് ചെന്നപ്പൊ അതിന്റെ ഒക്കെ ബില്ല് ഞമ്മന്റെ കണക്കുപൊസ്‌തകത്തില്‍ കെടക്കുന്നുണ്ടായിരുന്നു..) ഞാനും സോപ്പിട്ട് അവന്റെ കൂടെ കൂടി പഴം അകത്താക്കിക്കൊണ്ടിരിക്കുംബൊഴേക്ക് എല്ലാവരും എഴുന്നേറ്റ് ലതും കാലിയാക്കി..

വീണ്ടും യാത്ര.. മഞ്ഞുവേലി സാവധാനം മറഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നു.എങ്കിലും മുന്‍‌വശം ശരിക്ക് കാണാനാവുന്നില്ലായിരുന്നു. റിചാര്‍ജ് മൊയലാളി അഷ്‌റഫാ ഡ്രൈവ് ചെയ്യുന്നത് റിചാര്‍ജിന്റെ കഥയും പറഞ്ഞ് “ചായ് ആയാലും കേട്ടിരിക്കാലോന്ന് വിജാരിച്ച്
നമ്മള്‍ സഹിച്ചോണ്ടിരിക്കുന്നതിനിടയിലാ ലവന്‍ മുന്വശം ശ്രദ്ധിച്ചേ.. ഒരു നിമിഷം സ്‌തംബിച്ചുനിന്നു എല്ലാവരും. ഒരക്ഷരം വായില്‍ നിന്ന് വരുന്നില്ല ആരുടേം.
മുന്നില്‍ വലിയ കൊക്ക. കൊക്കയെ ലക്ഷയമാക്കി വണ്ടി പോയ്‌ക്കൊണ്ടിരിക്കുവാ. ആരുടെയോ ഭാഗ്യത്തിനു അവനു ബോധം വന്നപ്പൊ (ആദ്യമേ ബോധം കുറവായിരുന്നു) അവന്‍ ബ്രേക്കില്‍ അമര്‍ത്തിച്ചവിട്ടി കാര്‍ കൊക്കയിലേക്കുള്ള അവസാനത്തെ ശിലയില്‍ ....
. ഓഹ്.. ഒരു നിമിഷം.. ആ ഒരു നിമിഷം മരണത്തെ നമ്മള്‍ തോല്‍പ്പിച്ചു ..
ഓര്‍ക്കാന്‍ പോലും വയ്യ ആനിമിഷം.. ദൈവത്തിനു ആയിരമായിരം സ്തുതി.. (പണ്ടാറം ആ കോപ്പനു ബ്രേക്ക് ചവിട്ടാന്‍ കണ്ട സമയം എന്നു നിങ്ങള്‍ വിജാരിക്കുന്നുണ്ടാകും എന്നെണിക്കറിയാം..)



രാവിലെയായി ചായക്കടയില്‍ നിന്ന് ജാംബവാന്റെ കാലത്തെ പരിപ്പുവടേം മസാല ബണ്ണും (പൂ‍പ്പല്‍ പിടിച്ച ബണ്‍ ആണോ ആവോ എന്തൊക്കെയോ കളര്‍ കണ്ടിരുന്നു) ചായേം കുടിച്ച് വയനാട്ടിലെ എടക്കല്‍ ഗുഹയിലേക്കായ് യാത്ര.. ജീവിതത്തില്‍ മേലനങ്ങിപ്പണിയെടുത്ത് ശീലമില്ലാത്ത ഞാന്‍ ആ ഗുഹ കേറിപ്പോവാന്‍ പെട്ട പാട് എന്റമ്മോ.
.. വയനാടന്‍ കാട്ടില്‍ നിന്ന് ചങ്ങായിമാരെയൊക്കെ കണ്ട് നടക്കുംബൊ മൂസാനിക്കാടെ ഒരു ചോദ്യം ടാ ഒരു ചെറീയ ഒന്നിനെ കിട്ടോ.. എന്തിനാന്ന് ചോദിച്ചപ്പൊ മൂപ്പര്‍ക്ക് കീച്ചെയ്‌ന്‍ ആക്കാനാണത്രേ..
ഒരുപാട് മറക്കാനാവാത്ത അനുഭവങ്ങള്‍ തന്ന യാത്രയായി ഇന്നും മനസ്സില്‍..