മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട എന്റെ ചുന്ദരൈഗ്രാമം. മാട്ടൂല്‍. സാഹിത്യം അറിയാത്തത് കൊണ്ട് ഞാന്‍ വിശദീകരിക്കുനില്ല ബാക്കി നിങ്ങള്‍ ഊഹിച്ച് പൂരിപ്പിച്ചോളൂ.... അല്ല പിന്നെ..
. എന്തായാലും എന്റെ നാട്ടിലെ ചങ്ങാതിമാര്‍ ഒക്കെ കൂടി ആരാന്റെ ചോരേം കുടിച്ച് സാത്താന്‍ കോട്ടേല്‍ ഇരിക്കുംബൊ ഒരുത്തനൊരു പൂതി. ചുമ്മാ കറങ്ങിയടിച്ചാലോന്ന്.. ഇജ്ജ് വണ്ടിയെട് കോയാ ഞമ്മക്ക് വിട്ടേക്കാമെന്ന് ഞങ്ങളും.. അങ്ങനെ ഉള്ള സൌട്ടറും കുപ്പായവുമിട്ട് വണ്ടിയുമായി വൈകുന്നേരം നമ്മള്‍ യാത്രയായി എങ്ങോട്ടെന്നില്ലാതെ.

ഞാന്‍ സൈനു ഷമീം മണ്ണന്‍ മന്‍സൂര്‍ അശ്‌റഫ് മൂസാനിക്ക.
.
അവസാനം വയനാട്ടേക്കായ്‌ക്കോട്ടേന്ന് തീരുമാനിച്ചു.. എന്റെ ചങ്ങായിമാരേം കാണാലോ വയനാട്ടെ കാട്ടില്.. കുറച്ചങ്ങ് എത്തിയപ്പോ ശ്രീകണ്ടാപുരത്തെ ഒരുത്തനെ വിളിച്ച് ബിരിയാണി റേഡിയാക്കിക്കോ ഞമ്മള്‍ മത്സരത്തിനായ് ആങ്ങോട്ടേക്ക് കെട്ടിയെടുക്കുന്നുണ്ടെന്നും പറഞ്ഞു
.. അങ്ങനെ അവിടെന്ന് കോയീ
ന്റെ കാലുമായി മല്‍പ്പിടുത്തവും കഴിഞ്ഞ് വീണ്ടും യാത്ര ..
മണി രാത്രി 1 മണി. ഉമ്മാടെ മിസ്സ്‌ഡ്‌കോള്‍ സെന്‍ജുറി കടക്കും എന്നായപ്പൊ ഞാന്‍ വിളിച്ചു പറഞ്ഞു. ഉമ്മാ ഞാന്‍ കോയിക്കോട് ചങ്ങായീനെ
കാണമ്പോവാ.. ഇന്നിനി വരില്ല നാളേ വരുള്ളൂന്ന്.. നിനക്ക് നേരത്തെ വിളിച്ച് പറഞ്ഞാലെന്താടാ പഹയാ എന്ന് ഉമ്മ...
എന്താ ഉമ്മാ ഇങ്ങനെ... പത്തും പന്ത്രണ്ടും മണിയൊന്നുമായില്ലല്ലോ ഒരു മണിയല്ലേ ആയുള്ളൂന്ന് ഞാനും..
സുല്‍ത്താന്‍ ബത്തേരി കഴിഞ്ഞപ്പോള്‍ മഞ്ഞുവേലി "ആരടാവിടെ.. ഒരുത്തനും ഈ വഴി ഇപ്പൊ പോകില്ലെന്നും" പറഞ്ഞ് ഇടങ്കോലിട്ടു.. “മൊട വേണ്ട അണ്ണാ എടപെടും“ എന്നൊക്കെ പറഞ്ഞിട്ടും നോ രക്ഷ എന്നായപ്പൊ ഞങ്ങള്‍ ആയുധം വെച്ച് കീഴടങ്ങി. തങ്ങാന്‍ ഹോട്ടലു പോയിട്ട് തട്ടുകട പോലുമില്ല . ഒരു ബസ്‌റ്റോപ്പ് കണ്ടപ്പൊ അവിടെക്ക് സൈഡാക്കി വണ്ടിയും വെച്ച് നമ്മള്‍ ബസ്‌റ്റോപ്പില്‍ കിടന്നുറങ്ങാമെന്നായി. കൊതുകുകള്‍ പൊക്കിക്കൊണ്ട് പോകാതിരിക്കാന്‍ മറിഞ്ഞു തിരിഞ്ഞും കിടന്ന് സമയം തീര്‍ക്കുവാ ഞങ്ങള്‍.. ഇടക്ക് ഞാന്‍ ഒരു സൌണ്ട് കേട്ട് ഞെട്ടിയ
പ്പൊ ഒരുത്തന്‍ ഇരുന്നു ഒരു കൊലപ്പഴം അകത്താക്കുകയാ..
യാത്ര പുറപ്പെടുംബൊ മൂസാനിക്കാടെ കടേന്ന് ലവന്‍ പകുതി കൊലപ്പഴം ഡിക്കീല് വെച്ചിരുന്നു.. (ഒക്കെ കഴിഞ്ഞ് തിരിച്ച് ചെന്നപ്പൊ അതിന്റെ ഒക്കെ ബില്ല് ഞമ്മന്റെ കണക്കുപൊസ്‌തകത്തില്‍ കെടക്കുന്നുണ്ടായിരുന്നു..) ഞാനും സോപ്പിട്ട് അവന്റെ കൂടെ കൂടി പഴം അകത്താക്കിക്കൊണ്ടിരിക്കുംബൊഴേക്ക് എല്ലാവരും എഴുന്നേറ്റ് ലതും കാലിയാക്കി.. 

വീണ്ടും യാത്ര.. മഞ്ഞുവേലി സാവധാനം മറഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നു.എങ്കിലും മുന്‍വശം ശരിക്ക് കാണാനാവുന്നില്ലായിരുന്നു. റിചാര്‍ജ് മൊയലാളി അഷ്‌റഫാ ഡ്രൈവ് ചെയ്യുന്നത് റിചാര്‍ജിന്റെ കഥയും പറഞ്ഞ് “ചായ് ആയാലും കേട്ടിരിക്കാലോന്ന് വിജാരിച്ച്
നമ്മള്‍ സഹിച്ചോണ്ടിരിക്കുന്നതിനിടയിലാ ലവന്‍ മുന്വശം ശ്രദ്ധിച്ചേ.. ഒരു നിമിഷം സ്‌തംബിച്ചുനിന്നു എല്ലാവരും. ഒരക്ഷരം വായില്‍ നിന്ന് വരുന്നില്ല ആരുടേം.
മുന്നില്‍ വലിയ കൊക്ക. കൊക്കയെ ലക്ഷയമാക്കി വണ്ടി പോയ്‌ക്കൊണ്ടിരിക്കുവാ. ആരുടെയോ ഭാഗ്യത്തിനു അവനു ബോധം വന്നപ്പൊ (ആദ്യമേ ബോധം കുറവായിരുന്നു) അവന്‍ ബ്രേക്കില്‍ അമര്‍ത്തിച്ചവിട്ടി കാര്‍ കൊക്കയിലേക്കുള്ള അവസാനത്തെ ശിലയില്‍ ....
. ഓഹ്.. ഒരു നിമിഷം.. ആ ഒരു നിമിഷം മരണത്തെ നമ്മള്‍ തോല്‍പ്പിച്ചു ..
ഓര്‍ക്കാന്‍ പോലും വയ്യ ആനിമിഷം.. ദൈവത്തിനു ആയിരമായിരം സ്തുതി.. (പണ്ടാറം ആ കോപ്പനു ബ്രേക്ക് ചവിട്ടാന്‍ കണ്ട സമയം എന്നു നിങ്ങള്‍ വിജാരിക്കുന്നുണ്ടാകും എന്നെണിക്കറിയാം..)

രാവിലെയായി ചായക്കടയില്‍ നിന്ന് ജാംബവാന്റെ കാലത്തെ പരിപ്പുവടേം മസാല ബണ്ണും (പൂപ്പല്‍ പിടിച്ച ബണ്‍ ആണോ ആവോ എന്തൊക്കെയോ കളര്‍ കണ്ടിരുന്നു) ചായേം കുടിച്ച് വയനാട്ടിലെ എടക്കല്‍ ഗുഹയിലേക്കായ് യാത്ര.. ജീവിതത്തില്‍ മേലനങ്ങിപ്പണിയെടുത്ത് ശീലമില്ലാത്ത ഞാന്‍ ആ ഗുഹ കേറിപ്പോവാന്‍ പെട്ട പാട് എന്റമ്മോ.
.. വയനാടന്‍ കാട്ടില്‍ നിന്ന് ചങ്ങായിമാരെയൊക്കെ കണ്ട് നടക്കുംബൊ മൂസാനിക്കാടെ ഒരു ചോദ്യം ടാ ഒരു ചെറീയ ഒന്നിനെ കിട്ടോ.. എന്തിനാന്ന് ചോദിച്ചപ്പൊ മൂപ്പര്‍ക്ക് കീച്ചെയ്‌ന്‍ ആക്കാനാണത്രേ.. ഒരുപാട് മറക്കാനാവാത്ത അനുഭവങ്ങള്‍ തന്ന യാത്രയായി ഇന്നും മനസ്സില്‍..
////. ഓഹ്.. ഒരു നിമിഷം.. ആ ഒരു നിമിഷം മരണത്തെ നമ്മള്‍ തോല്‍പ്പിച്ചു ..
ReplyDeleteഓര്‍ക്കാന്‍ പോലും വയ്യ ആനിമിഷം.. ദൈവത്തിനു ആയിരമായിരം സ്തുതി.. (പണ്ടാറം ആ കോപ്പനു ബ്രേക്ക് ചവിട്ടാന്‍ കണ്ട സമയം എന്നു നിങ്ങള്‍ വിജാരിക്കുന്നുണ്ടാകും എന്നെണിക്കറിയാം..) ///
ഇത് വരെ തോന്നിയിട്ടില്ല... ഇനി നീയായിറ്റ് തോന്നിപ്പിക്കരുത്...
ഇതൊരു Request ആണ് ...!! സഹകരിക്കണം !!
ഇജ്ജ് ആ ഗുഹേലും കേറി പറ്റീന്... സമ്മയിക്കണം കേട്ടാ....
ReplyDeleteante udaayippum kondu ini nammante aduttheekku vararuthu..............ini ....vannaall..............???????????
ReplyDeleteIthu kollaam.... Ini aduthathum undakumo??? pettennonnumundakillayirikkumalle!!!!!
ReplyDeleteashrafinde numberonnu kittuoo??!!!
ReplyDeleteEnthinaa Faisaley Ashrafine cheetha vilikkanaano ? :p
ReplyDeleteMuzu nannayirikkunnu... ithu polullava iniyum pratheekshikkunnu...
@@
ReplyDeleteഅപ്പൊ നമ്മടെ നാട്ടുകാരനാ അല്ലെ!
(പോയിട്ട് കുറച്ചാള്‍ക്കാരേം കൂട്ടിവരാം. ബാക്കി ഓല് പറഞ്ഞോളും.
മച്ചൂ, word veri.. എടുത്തുകളഞ്ഞാല്‍ തനിക്ക് കൊള്ളാം. ഇല്ലെങ്കില്‍ എനിക്ക് കൊള്ളും )
**
ന്റെ ചങ്ങായി.. ഞമ്മളാദ്യായിട്ടാ ഈ വഴിക്ക്... വഴിതെറ്റിക്കേറിയതാ.. ഇനി നിങ്ങളൊക്കെ ചേര്‍ന്ന് നമ്മളെ വഴിതെറ്റിച്ചേ അടങ്ങൂന്നായാ എന്താ ചെയ്യാ..
ReplyDeleteകണ്ണൂക്കാരനായിട്ട് ഓല് എന്നാണല്ലാ... ഓലെ വളപ്പില് ഓല ബീണപ്പൊ ഓല് പറഞ്ഞ് ഓലതാണെന്ന് .. ഓലെട്‌ത്തോട്ട് .. അയിന്‌ക്കെന്താന്ന്.... :)
thaankz Dear kannuraan..
മേലനങ്ങിപ്പണിയെടുത്ത് ശീലമില്ലാത്ത ഞാന്‍'അതു നിന്നെ കണ്ടാ അറിയാലോ.
ReplyDeleteഎങ്ങനെ ശീലമുണ്ടാകും.. പണിയെടുക്കൊന്നും വേണ്ടടാ.. ബ്ലോഗ് എഴുത് എന്ന് പറഞ്ഞ് തന്നത് ടീചറുതന്നെയല്ലേ.. എന്നിട്ടിപ്പോ..
ReplyDeleteyou too Brutus...... :(
ഇല്ലപ്പാ ഞമ്മളൊരു മോഹപ്പക്ഷിയൊന്നുമാവാനില്ലേ... ഹഹഹ....
കൊള്ളാം കൊള്ളാം ..:)
ReplyDeleteശ്രീ ബ്ലോഗാനന്ത കണ്ണൂ രാന്‍ അലമ്പ് വടികള്‍ ആണ് ലിങ്ക് തന്നത്
ReplyDeleteഏതായാലും ആപഹയനു ബ്രേക്ക് ചവിട്ടാന്‍ തോന്നിയില്ലെങ്കില്‍ ആശംസ എയുതെണ്ട ഇവി ടെ ആദരാഞ്ജലികള്‍ എയുതെണ്ടി വന്നേനെ
അപ്പൊ കണ്ണൂർ മീറ്റിനു ഒരാളു കൂടെ ആയി
ReplyDeletekannooraan thiruvadikal thanna linkil pidichu kayari vannathaane...ezhuthu ishtappettu..vendum varaam...
ReplyDeleteഎഴുത്ത് കൊള്ളാല്ലോ ചങ്ങായീ..
ReplyDeleteകണ്ണൂരാന്‍ വഴിയാ ഇവിടെ എത്തിയത്. ബ്ലോഗ് ഡിസൈനും നന്നായിട്ടുണ്ട് ട്ടോ....
കണ്ണൂരാന്‍ വഴിയാണ് ഇവിടെ എത്തിയത്.
ReplyDeleteഇത് വായിച്ചപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി,
ഞാന്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ട് മലയാളമെന്നു.
ഹായ്,,,
ReplyDeleteഈ കണ്ണൂക്കാരെ കൊണ്ടു തോറ്റു. ആള്‍ക്കാരെ കൂട്ടുന്ന മറ്റേ കണ്ണൂരാനാണ് വിളിച്ചോണ്ട് വന്നത്.മൂപ്പര്‍ക്കൊരു ധൈര്യത്തിനാണെന്നു തോന്നുന്നു!. ഓനു ഞാന്‍ വെച്ചിട്ടുണ്ട്.
ReplyDeleteകണ്ണൂരാന് കമ്മീഷൻ കോടുത്തുവോ ഭായ്..?
ReplyDeleteഒരു കന്നൂരാനേത്തന്നെ സഹിക്കാന്‍ പറ്റുന്നില്ല! അപ്പോള്‍ ദേ വരുന്നൂ അടുത്ത കണ്ണൂര്‍ക്കാരന്‍!!എന്താ ചെയ്യാ? സഹിക്കന്നെ!
ReplyDeleteസംഗതി കൊള്ളാം; ഇഷ്ടമായി. അഭിനന്ദനങ്ങള്‍! ഇനിയും എഴുതൂ..
അപ്പോളിതു കണ്ണൂരാന്‍റ പോസ്റ്റല്ല അല്ലേ... ആ..ഏതാണേലും കൊള്ളാം. നന്നായിട്ടുണ്ട്.
ReplyDeletehmm hmmm
ReplyDeleteന്റെ ബ്ലോഗ് മുത്തപ്പാ.. ഇതെന്തോന്നാ അംഗനവാടി വിട്ടത് പോലെ ശറപടേന്ന്... എവിടെന്ന് കെട്ടിയെടുത്തു.. ആ പൊന്നു കണ്ണൂരാനാണല്ലേ എല്ലാത്തിനേം ഇവിടെ എത്തിച്ചത്.. കല്യാണം വിളിക്കാന്‍ ലവനേ ഞാനേല്‍പ്പിച്ചില്ലെങ്കിലും എല്ലാരും വന്നതില്‍ സന്തോഷം.എല്ലാവര്‍ക്കും ഇടലിയും ചമ്മന്തിയും നമ്മടെ സ്വന്തം കണ്ണൂരാന്റെ കയ്യില്‍ കൊടുത്തു വിടുന്നു.. കൈപ്പറ്റിക്കോളൂ,.. തന്നില്ലെങ്കില്‍ നല്ല ഇടി കൊടുത്തേക്ക്.. (ഇടികൊടുക്കുന്നതിന്റെ ലൈവ് ലിങ്ക് ഇവിടെ പോസ്റ്റുക.
ReplyDeleteകണ്ണൂരാനേ... നന്നിയുണ്ട...
:)
ഉല്ലാസ യാത്രകൾ അപകടത്തിലേക്ക് നീങ്ങാൻ സെക്കന്റുകൾ മാത്രം മതി. രക്ഷപ്പെട്ടല്ലോ ? ഭാഗ്യം.
ReplyDelete.കണ്ണൂക്കാരന്‍ കണ്ണു തെറ്റിച്ചു എത്തിച്ചതാ ഇബിടെ ...
ReplyDeleteഓനിക്കു രണ്ട് പെട കൊടുക്കണം എന്ന് കരുതീയ്നു ...
പക്കേങ്കില് പെരുത്തിഷ്ടായി.... ഇനിയും ബന്നോട്ടെ യിമ്മാരി പടപ്പുകള്‍ ..
അപ്പ കണ്ണൂര്‍ മീറ്റിനു കാണാം....(അയിനു ബെണ്ട്യാ ര്ന്നില്ലേ അവസാന ശിലയില്‍ ബ്രേക്ക് അമര്‍ ന്നത്.)
ഇഷ്ട്ടായീ...ഇഷ്ട്ടായീ..!!
ReplyDeleteനന്നായ്ട്ടൊണ്ട്..!
യിനീം എയ്ത്..! സമയമ്പോലെ വന്ന് നോക്കാം..!
ആശംസകള്‍..!
മാട്ടൂക്കാരാ.. പഴം തിന്നത് കുരങ്ങന്മാര്‍ വല്ലതും ആയിരുന്നോ..ഫോട്ടോസ് ഒക്കെ നന്നായി.ഇനിയും എഴുതു..
ReplyDeleteമാട്ടൂക്കാരന്റെ എഴുത്തില്‍ നര്‍മമുണ്ട്.നമ്മുടെ കണ്ണൂരാന്റെ ഒരു കാറ്റ് ആ വഴിക്കും വീശിക്കാണുമല്ലോ..
ReplyDelete:)
പഴം പിടിച്ചിരിക്കുന്നത് മാട്ടൂക്കാരനാന്നോ??
ReplyDeleteഎഴുത്ത് രസായി. പഷ്ട് :)
ഒരു ചെറീയ ഒന്നിനെ കിട്ടോ.... :)
ReplyDeleteഇവിടെ
പ്രിയപ്പെട്ട മുസമ്മല്‍,
ReplyDeleteഈ മനോഹര സുപ്രഭാതത്തില്‍ , ഈ സുന്ദരമായപോസ്റ്റ് വായിച്ചു സന്തോഷിക്കുന്നു.ഒരു യാത്ര പുറപ്പെടുമ്പോള്‍, അമ്മയോട് പറയുക..ഉപ്പയോടും! മനസ്സില്‍ പ്രാര്‍ത്ഥിച്ചു യാത്ര തുടങ്ങു.
നര്‍മത്തില്‍ ചാലിച്ച വരികള്‍ ഹൃദ്യമായി.
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
aashamsakal...............
ReplyDeleteമുസമ്മിലെ ......മൂടിപ്പുതച്ചവനെ......നമ്മള്‍ ആദ്യമാണ് ഇത് വഴി....ബ്ലോഗിഷ്ടായിഷ്ടാ.....ബ്ലോഗോളം തന്നെ വരുന്നുണ്ട് ബ്ലോഗിലിട്ടതും.....ആശംസകള്‍...[എന്‍റെ മുറ്റത്തും എത്തുമെന്ന് കരുതുന്നു.....]
ReplyDeleteaashamsakal....... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM........
ReplyDeleteനല്ലപോസ്റ്റ് എന്നേ പറയാനുള്ളൂ.. ആശംസകള്‍..
ReplyDelete